COVID 19KeralaNattuvarthaLatest NewsNews

കോവിഡ് വാക്സീൻ ; മുൻനിര പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങി

. ഫെബ്രുവരി 15 മുതൽ രണ്ടാം ഡോസ് വാക്സിനേഷൻ ആരംഭിക്കും

കൊച്ചി : ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കു പിന്നാലെ കോവിഡ് വാക്സീൻ സ്വീകരിക്കേണ്ട മുൻനിര പ്രവർത്തകരുടെ പട്ടിക തയാറാക്കാൻ തുടങ്ങി. പൊലീസ്, റവന്യു, മിലിറ്ററി, പാരാമിലിറ്ററി സർവീസ്, അഗ്നിരക്ഷാ സേനാ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയാണു തയാറാക്കുന്നത്.

അടുത്ത മാസം ആദ്യത്തോടെ ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം അൻപതായി ഉയർത്തും.ആരോഗ്യ പ്രവർത്തകരുടെ ആദ്യ ഡോസ് വാക്സിനേഷൻ ഫെബ്രുവരി 15നുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത് . ഫെബ്രുവരി 15 മുതൽ രണ്ടാം ഡോസ് വാക്സിനേഷൻ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button