Latest NewsKeralaNattuvarthaNews

നായത്തോട് ജംക്‌ഷനിൽ അപകടങ്ങൾ കൂടുന്നു

വടക്കൻ ജില്ലകളിൽ നിന്നു വിമാനത്താവളത്തിലേക്കു വാഹനങ്ങൾ തിരിഞ്ഞുപോകുന്ന പ്രധാന ജംക്‌ഷനാണിത്

അങ്കമാലി: എംസി റോഡിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു തിരിഞ്ഞുപോകുന്ന നായത്തോട് ജംക്‌ഷനിൽ വാഹനാപകടങ്ങളുടെ എണ്ണം വർധിച്ചു വരുന്നു. വടക്കൻ ജില്ലകളിൽ നിന്നു വിമാനത്താവളത്തിലേക്കു വാഹനങ്ങൾ തിരിഞ്ഞുപോകുന്ന പ്രധാന ജംക്‌ഷനാണിത്. ഇവിടെ നാലു വശങ്ങളിലായി വാഹനങ്ങൾ കടന്നു പോകുന്നതിനാൽ യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാകുകയും അത് അപകടത്തിലേക്ക് വഴി തെളിയിക്കുകയൂം ചെയ്യുന്നു.

വിമാനത്താവളം റോഡിൽ നിന്നും കാലടിയിൽ നിന്നും അങ്കമാലിയിലേക്കു വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യതകളേറെയാണ്.

അങ്കമാലിയിൽ നിന്നു വന്ന് യു ടേൺ എടുക്കുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നു. ഇരുവശങ്ങളിലെ മീഡിയനിൽ ഇടിച്ചു കയറി വാഹനങ്ങൾ മറിഞ്ഞ് ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ജംക്‌ഷനിലെ അപകടസാധ്യതകളെ കുറിച്ചു പഠനം നടത്തണമെന്നും അപകടങ്ങൾ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികളുമില്ലന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button