നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമാ രംഗത്തുള്ളവരെ കൂടുതലായി രംഗത്തിറക്കാന്‍ ബി.ജെ.പിയുടെ നീക്കം. ഇതോടെ നടി പ്രവീണയുടെ പേരും മത്സര രംഗത്ത് ചർച്ചയായിരിക്കുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രവീണ തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം നിയോജകമണ്ഡലങ്ങളിൽ ഏതിലെങ്കിലും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇതേക്കുറിച്ച് പാർട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല.
എന്നാൽ സംവിധായകൻ രാജസേനന്റെ പേരും മത്സര രംഗത്ത് ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമാ സംവിധാനം മാറ്റിവച്ചിരിക്കുന്ന രാജസേനൻ ഇവന്റ് മാനേജ്മന്റ് രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു. ഒപ്പം നടൻ കൃഷ്ണകുമാറിന്റെ പേരും മത്സര രംഗത്ത് ചർച്ചയായിട്ടുണ്ട്. എന്നാൽ താൻ ബി.ജെ.പി.യെ പ്രതിനിധീകരിച്ച് മത്സരിക്കും എന്ന് പറഞ്ഞിട്ടില്ലെന്ന് കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം സിനിമാതാരങ്ങൾ ബി.ജെ.പി.യിൽ മത്സരിക്കുമെന്ന കാര്യം കേന്ദ്രമന്ത്രി വി. മുരളീധരൻ തൃശൂരിൽ സംസാരിക്കവെ സൂചിപ്പിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണ്ണയത്തിനായി ഈ മാസം സംസ്ഥാന സമിതി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments