മലപ്പുറം: സംസ്ഥാനത്ത് വിവാഹവുമായി ബന്ധപ്പെട്ട പരാതികള്‍ കുറയുകയാണെന്ന് സംസ്ഥാന വനിതാ കമീഷന് ഇ.എം. രാധ. ഇത്തരം കേസുകള്‍ക്ക് പരിഹാരം തേടി കുടുംബകോടതികളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്. ഇക്കാര്യത്തില്‍ കമീഷന് പരിമിതികളുണ്ട്. അതുകൊണ്ട് കോടതിയെ സമീപിക്കാനാണ് അവസരം നല്‍കുന്നത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോള്‍ കമീഷനില്‍ കൂടുതല്‍ ലഭിക്കുന്നതെന്നും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Read Also: 7 വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; തൃശ്ശൂർ കോർപറേഷൻ ബിജെപിക്കോ?
എന്നാൽ 23 വര്‍ഷം മുമ്പ് കാളികാവ് സ്വദേശിനിയുടെ സ്വത്ത് സഹോദരന് തട്ടിയെടുത്തു എന്നകേസില്‍ സ്വത്ത് തിരികെനല്കാന് കമീഷന് നിര്‍ദേശിച്ചു. ജില്ലപഞ്ചായത്തില്‍ നടന്ന വനിതാ കമീഷന് അദാലത്തില്‍ 80 പരാതികളാണ് ലഭിച്ചത്. 26 കേസുകള്‍ പരിഹരിച്ചു. 39 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. 12 കേസുകള്‍ തുടര്‍നടപടികള്‍ക്കായി പൊലീസിനും മൂന്നെണ്ണം കൗണ്‍സലിങ്ങിനും വിട്ടു.
Post Your Comments