കാസര്‍ഗോഡ്: കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് നടക്കും.
രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി, വ്യവസായി ഏകോപന സമിതി ഹാളില്‍ ആണ് ഹിയറിംഗ് നടക്കുക. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വിആര്‍ മഹിളാമണി അധ്യക്ഷത വഹിക്കും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ പി കുഞ്ഞായിഷ, അഡ്വ ഇന്ദിര രവീന്ദ്രന്‍, അഡ്വ എലിസബത്ത് മാമ്മന്‍ മത്തായി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കാസര്‍ഗോഡ് ജില്ലാ ജാഗ്രതാ സമിതി മെമ്പര്‍ എം സുമതി, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെഎസ് സലീഖ, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് ട്രാന്‍സ് മെമ്പര്‍ സാജിദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടിടി സുരേന്ദ്രന്‍, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പിവി ശോഭന, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എആര്‍ അര്‍ച്ചന എന്നിവര്‍ സംസാരിക്കും.
ഓരോ മേഖലകളിലുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു നേരിട്ടു മനസിലാക്കുന്നതിന് 11 പബ്ലിക് ഹിയറിംഗുകളാണ് നടക്കുന്നത്.
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനോടൊപ്പം നിയമാവബോധം നല്‍കുകയും ഹിയറിംഗില്‍ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയും ചെയ്യുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
Post Your Comments