CinemaLatest NewsNewsIndiaEntertainment

കമൽഹാസന്റെ സ്വഭാവം ശരിയല്ല; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

കമല്‍ഹാസന്‍ മോശം സ്വഭാവത്തിന് ഉടമ, അറപ്പ് ഉളവാക്കുന്ന വ്യക്തി

ഉലകനായകൻ കമല്‍ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. കമൽ ഹാസന്റെ സ്വഭാവം ശരിയല്ലെന്ന് ആരോപിക്കുന്ന കവിതയാണ് സുചിത്ര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. ഇത് വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്തു

Also Read: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ.വി.തോമസ് പുറത്തേയ്‌ക്കോ? നാളത്തെ വാര്‍ത്താ സമ്മേളനം മാറ്റി

കമല്‍ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4ല്‍ മത്സരാര്‍ത്ഥിയായിരുന്നു സുചിത്ര. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഗായിക ദിവസങ്ങള്‍ക്കകം തന്നെ ഷോയില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. സുചി ലീക്ക്സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. ഗായത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഇതിനോടകം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞു.

പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നായിരുന്ന സുചിത്ര അന്ന് നല്‍കിയ വിശദീകരണം. തുടര്‍ന്ന് മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗാനരംഗത്ത് നിന്നും സുചിത്ര ഇടവേള എടുത്തിരുന്നു. ചികിത്സയ്ക്ക് ശേഷം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button