കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ.വി.തോമസ് തന്റെ രാഷ്ട്രീയ തീരുമാനം നാളെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നു പറഞ്ഞിരുന്നു. എന്നാൽ നാളെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ കെവി തോമസ് പങ്കെടുക്കും. അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തും.
കെവി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടര്‍ന്നിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പിന്തിരയണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെവി തോമസുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനം മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം എന്നി വാഗ്ദാനങ്ങളാണ് കെ.വി.തോമസിനു നൽകിയിരിക്കുന്നതെന്ന് സൂചന
Post Your Comments