COVID 19Latest NewsIndiaNews

സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ: വാക്സിൻ വിതരണം തടസപ്പെടുത്തിയിട്ടില്ലെന്ന് അദാർ പൂനവാല

000 കോടിയിലധികം നാശനഷ്ടമുണ്ടായതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനവാല

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ ആസ്ഥാനത്ത് വ്യാഴാഴ്ചയുണ്ടായ അഗ്നിബാധയിൽ 1000 കോടിയിലധികം നാശനഷ്ടമുണ്ടായതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനവാല. ബിസിജി റോട്ടോ വാക്സീനുകളുടെ നിർമ്മാണത്തെ തീപ്പിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാതെ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദ‌ശിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപവീതം സഹായ ധനവും സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകും. അപകടത്തിന്റെ പിന്നിലെ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ടെന്നു അന്‍സി, കണ്ണീരോടെ ഭര്‍ത്താവും എട്ടുമാസം പ്രായമുള്ള കുഞ്ഞും; നാടകീയ രംഗങ്ങൾ

സെറം ഇൻസ്റ്റിറ്റ്യുട്ടിൽ പുതുതായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതായും സെറം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാൻ സൈറസ് പൂനാവാല അറിയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button