ന്യൂഡൽഹി: അമേരിക്കൻ വാക്‌സിൻ നിർമാതാക്കളായ നോവവാക്‌സ് വികസിപ്പിച്ചെടുത്ത കോവോവാക്‌സ് വാക്സിൻ രാജ്യത്ത് ഒക്ടോബറിൽ പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനാവാല. മുതിർന്നവർക്കുള്ള കോവോവാക്‌സ് വാക്സിൻ ഒക്ടോബറിലും കുട്ടികൾക്കും വേണ്ടിയുള്ള വാക്സിൻ അടുത്ത വർഷം ആദ്യവുമായി പുറത്തിറക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരത്തെ ആശ്രയിച്ചാണ് വാക്‌സിൻ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം വിശദമാക്കി. കുട്ടികൾക്കുള്ള വാക്സിൻ അടുത്ത വർഷം ആദ്യം, മിക്കവാറും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുറത്തിറക്കാൻ സാധിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പൂനാവാല ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോവോവാക്‌സ് വാക്‌സിൻ കോവിഡിനെതിരെ 90 ശതമാനത്തിലധികമാണ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതെന്നാണ് വിവരം.
Post Your Comments