പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ സൈറസ് പൂനാവാല. ലോകമാന്യ തിലക് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന ലോകമാന്യ തിലക് നാഷണൽ അവാർഡ് സ്വീകരിച്ച വേദിയിലാണ് അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെ പ്രശംസിച്ചത്. 50 വർഷങ്ങൾക്ക് മുൻപ് കമ്പനി ആരംഭിച്ചപ്പോൾ നിരവധി കഷ്ടപാടുകൾ നേരിടേണ്ടി വന്നുവെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതോടെ റെഡ് ടേപിസവും ലൈസൻസ് രാജും ഇല്ലാതായത് ശുഭസൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പല ഉദ്യോഗസ്ഥരുടെയും ഡ്രഗ് കൺട്രോളേഴ്സിന്റെയും കാല് പിടിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറി. അതിനാലാണ് ഇത്രയും വേഗം സിറം ഇൻസ്റ്റിട്ട്യൂട്ടിന്റെ നേതൃത്വത്തിൽ കോവിഷീൽഡ് ഇറക്കാൻ കഴിഞ്ഞത്. അമ്പതു വർഷങ്ങൾക്ക് മുൻപ് സ്ഥാപനം ആരംഭിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം എന്നിവയുടെ അനുമതിക്കായി ഏറെ പ്രയാസം അനുഭവിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പോലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘1966-ൽ തന്റെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് സിറം ഇൻസ്റ്റിട്ട്യൂട്ട് ആരംഭിച്ചത്. ഈ അവാർഡ് തന്റെ വിട പറഞ്ഞ പ്രിയപത്നിക്കായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വളരെ നീണ്ടതും വേദന നിറഞ്ഞതുമായിരുന്ന യാത്ര ലക്ഷ്യം കണ്ടു തുടങ്ങി. അമേരിക്കയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും തനിക്ക് അംഗീകാരങ്ങൾ ലഭിച്ചെങ്കിലും അതിനെക്കാളേറെ പ്രിയപ്പെട്ടതാണ് തനിക്ക് ഈ പുരസ്‌കാരമെന്നും അദ്ദേഹം പറയുന്നു.
Read Also: ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച പ്രതി പോലീസില്‍ കീഴടങ്ങി
Post Your Comments