Latest NewsKeralaIndiaNews

“ഇങ്ങനെ പോയാൽ കേരളത്തിൽ ബിജെപി ഭരണം പിടിച്ചെടുക്കും ” : ഇസ്ലാമിക സംഘടനയായ സമസ്ത

തിരുവനന്തപുരം : സംസ്ഥാനത്ത് ആര്‍എസ്‌എസ് അജണ്ട കോണ്‍ഗ്രസ് മുക്ത കേരളമാണെന്നും ആര്‍എസ്‌എസ് തീരുമാനിച്ചാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച കിട്ടുമെന്നും ഇസ്ലാമിക സംഘടനയായ സമസ്ത.

Read Also : കൊടും ക്രൂരത വീണ്ടും , നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാർ തീകൊളുത്തി കൊന്നു ; വീഡിയോ പുറത്ത്  

സംഘടനയുടെ മുഖപത്രമായ സുപ്രഭാതം പ്രസിദ്ധീകരിച്ച മുഖലേഖനത്തിലാണ്‌ ഈ പരാമര്‍ശങ്ങള്‍. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും 2026ല്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുക എന്നതാണ് ബിജെപി ലക്ഷ്യമെന്നും സമസ്ത പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് തകരുമെന്നും അത് മുതലാക്കി ബിജെപി വളരുമെന്നാണ് ആര്‍എസ്‌എസ് കണക്കുകൂട്ടുന്നതെന്നും മുഖലേഖനം വിശദീകരിക്കുന്നു.

ബിജെപി 140 മണ്ഡലങ്ങളിലും നടത്തുന്ന പഠനശിബിരത്തില്‍ ഈ നിര്‍ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും സമസ്ത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button