കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കം കുറിയ്ക്കാന്‍ മനോരമ ന്യൂസ് സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമനും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സര രംഗത്ത് എത്തുക. നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയെന്നാണ് സൂചന. നിഷ സ്വന്തം നാടായ ഇടുക്കിയിലെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നോ തൃപ്പൂണിത്തുറയില്‍ നിന്നോ ആകും മത്സരിക്കുക.
Read Also :19 കാരനൊപ്പം ഒളിച്ചോടിയ 24 കാരിയ്ക്ക് ഭര്‍ത്താവിനേയും കുഞ്ഞിനെയും വേണ്ട
മത്സരത്തിനൊരുങ്ങുന്നതിന്റെ ഭാഗമായി നിഷ മനോരമ ന്യൂസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്തിട്ടുണ്ടെന്നാണ് സൂചന. വരുന്ന ആഴ്ചകളോടെ അവര്‍ മണ്ഡലം തീരുമാനിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
പഠനകാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായ നിഷ, മനോരമ ന്യൂസില്‍ എത്തുന്നതിനും മുമ്പ് മംഗളം, ഇന്ത്യാവിഷന് സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് നിഷ.
Post Your Comments