KeralaNattuvarthaLatest NewsNews

നിലമ്പൂരിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നൽകി

വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കുത്തിവയ്പെടുത്താണ് തിരികെ വിട്ടത്

മലപ്പുറം: മലപ്പുറം എംഎസ്പി ക്യാംപിനകത്ത് സേനാംഗങ്ങളെയടക്കം തെരുവുനായ് കടിച്ചതിനെത്തുടർന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ നടത്തി. ഇന്നലെ 10 നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തിയതായി പരിപാടിക്ക് നേതൃത്വം നൽകിയ ജില്ലാ വെറ്ററിനറി ഓഫിസർ ഡോ.പി.യു.അബ്ദുൽ അസീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ക്യാംപിൽ 2 അംഗങ്ങളെ പേവിഷ ബാധ സംശയിക്കുന്ന തെരുവുനായ് കടിച്ചത്.

നിലമ്പൂരിൽ നിന്നുള്ള ദ്രുത രക്ഷാസേന എന്ന എൻജിഒയുടെ നേതൃത്വത്തിലായിരുന്നു ‘പട്ടി പിടിത്തം’. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കുത്തിവയ്പെടുത്താണ് തിരികെ വിട്ടത്. ആദ്യം പിടികൂടിയ കറുത്ത നായ്ക്കടക്കം 4 എണ്ണത്തിന് പകർച്ച വ്യാധിയായ ത്വക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് അതിനുള്ള കുത്തിവയ്പ് കൂടിയെടുത്താണ് വിട്ടയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button