KeralaLatest NewsNews

ശബരിമലയിൽ വരുമാനം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഭക്തരിൽ നിന്നും സഹായം സ്വീകരിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

കൊച്ചി : കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതര സംസ്ഥാന ഭക്തരിൽ നിന്നും സർക്കാരുകളിൽ നിന്നും  സഹായം സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഫെബ്രുവരി മുതലാണ് പദ്ധതി ആരംഭിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് ശബരിമല തീർത്ഥാടനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി ദേവസ്വം ബോർഡ് നേരിടേണ്ടി വന്നത്.

കാണിക്കയിലും അപ്പം അരവണ വിൽപ്പനയിലുമുണ്ടായ കുറവും വരുമാനത്തെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വർഷം 200 കോടിയോളം വരുമാനം ലഭിച്ച സ്ഥാനത്ത് ഇത്തവണ 20 കോടി രൂപ മാത്രമാണ് ലഭിച്ചത്. 1,248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും നൽകുന്നതും ബുദ്ധിമുട്ടിലാണ്. ബോർഡിലെ ശമ്പളത്തിന് മാത്രം 40 കോടിയോളം രൂപ ഒരു മാസം വേണ്ടിവരും.

ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ് വരുമാനമില്ലാത്ത ചെറിയ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ദിവസേന അൻപതിനായിരവും ഒരു ലക്ഷത്തിനും ഇടയിൽ ആളുകൾ വന്നുകൊണ്ടിരുന്ന സ്ഥാനത്താണ് ഇത്തവണ പ്രതിദിനം 5000 പേർക്ക് മാത്രമാക്കി ദർശന സൗകര്യം വെട്ടിച്ചുരുക്കേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button