പൂനെ: അകന്നു കഴിയുന്ന ഭാര്യ ദുർമന്ത്രവാദം നടത്തിയതാണ് മാറാരോഗത്തിന് കാരണമെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്. മാന്ത്രികപ്രാവുകളെ ഉപയോഗിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ വഞ്ചിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിനെതിരെ കേസ് എടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം
അബിസാര്‍ ജുസാര്‍ ഫത്തേപ്പൂര്‍വാല നൽകിയ കേസിൽ 36കാരനായ കുത്തബ്്ദ്ദീന്‍ നാജ്മിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സഹോദരന്‍ ഹുസേഫ ദീര്‍ഘനാളായി വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. ഒരു പരിചയകാരനാണ് ആള്‍ദൈവത്തെക്കുറിച്ചു പറഞ്ഞത്.
read also:കോവിഡ് കേസുകള്‍ ഉയരുന്നു; കേന്ദ്ര സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും
അമ്മയും അച്ഛനും സഹോദരനും ആള്‍ദൈവത്തിന്റെ വീട്ടിലെത്തി. മകന്റെ മാറാരോഗത്തിന് കാരണം 2017ല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യ നടത്തിയ മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. കുടുംബവിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താതെ തന്നെ ആള്‍ദൈവം കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതോടെ കുടുംബം വിശ്വാസത്തിലായി. തുടർന്ന് രോഗം സുഖപ്പെടുത്താന്‍ അത്ഭുതശക്തിയുള്ള ഒരു ചികിത്സയുണ്ടെന്നും അതിനായി നാല് മാന്ത്രിക പ്രാവുകളെ വാങ്ങാന്‍ 6,80,000രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇത് വിശ്വസിച്ച കുടുംബം പണം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് വ്യാജമാണെന്ന് മനസിലാക്കിയ കുടുംബം തുക തിരികെ ചോദിച്ചു. എന്നാല്‍ മൂന്ന് ലക്ഷം മാത്രമാണ് ഇയാള്‍ തിരികെ നല്‍കിയത്.
Post Your Comments