Latest NewsKeralaNewsCrime

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു: 60-കാരൻ അറസ്റ്റിൽ; സംഭവം കേരളത്തിൽ

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീട്ടിലെ സഹായി പീഡിപ്പിച്ചു. ആറും ഒൻപതും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​ക്ര​മ​ന്‍ (60) നെ പോക്‌സോ വകു​പ്പ് പ്രകാരം മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു.

അമ്മ വിദേശത്തുള്ള കുട്ടികൾ അമ്മൂമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടിൽ സഹായിയായി വരുന്നയാളാണ് വിക്രമൻ. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.

അയൽക്കാരോട് പെൺകുട്ടികൾ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈ​ള്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ള്‍ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​. തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button