
ഈറോഡ് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ശനിയാഴ്ച തുടക്കം കുറിയ്ക്കും. 23ന് കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും തിരഞ്ഞെടുപ്പ് മീറ്റിംഗുകളില്‍ പങ്കെടുത്തു കൊണ്ട് പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാഹുല്‍ഗാന്ധി നിര്‍വഹിയ്ക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി പറഞ്ഞു. ഈറോഡില്‍ പാര്‍ട്ടിയുടെ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ടെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു.
14ന് ജെല്ലിക്കട്ട് കാണാനും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും രാഹുല്‍ എത്തിയിരുന്നു. നടന്‍ കമല്‍ഹാസന്‍ കൂടി എത്തിയാല്‍ അത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് ഇത്തവണയും മത്സര രംഗത്തുണ്ടാവുക.
Post Your Comments