കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മമത ബാനർജി വിജയിക്കുമെന്ന് തൃണമൂൽ നേതാവും മുൻ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന മദൻ മിത്ര. ബംഗാൾ ആവശ്യപ്പെട്ടാൽ ബിജെപിയെ കീറിമുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുവേന്ദു അധികാരയും മമതയും നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനമെടുത്തതോടെയാണ് മദൻ രംഗത്തെത്തിയത്. ഹൗറയിൽ നടന്ന റാലിയിൽ ആളുകളെ അഭിസംബോധന ചെയ്യുകയായിരുന്നു മദൻ മിത്ര.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും, ഇല്ലെങ്കിൽ തന്റെ കൈത്തണ്ട മുറിക്കുമെന്നും മദൻ അറിയിച്ചു. സുവേന്ദു അധികാരിയോട് ഇനി വായടച്ചിരിക്കാനും മദൻ പറഞ്ഞു.
അതേസമയം ഇതിന് പ്രതികരണവുമായി ബിജെപി നേതാവ് ദിലീപ് ഘോഷും രംഗത്തെത്തി. ആര് ആരെയാണ് കീറിമുറിക്കാൻ പോകുന്നതെന്ന് ചോദിച്ച അദ്ദേഹം വെറുതെയുള്ള സംസാരം വിലപ്പോവില്ലെന്ന് പറഞ്ഞു. ഏറെക്കാലമായുള്ള മമത സർക്കാരിന്റെ ദുർഭരണത്തിൽ നിന്ന് രക്ഷനേടാനാണ് ബംഗാളിലെ ജനങ്ങൾ ബിജെപിയിൽ ചേരുന്നത്. ഇത് തൃണമൂലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബിജെപിക്ക് ജനപിന്തുണ ലഭിക്കുന്നത് തടയാൻ വേണ്ടിയാണ് തൃണമൂൽ നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.
Post Your Comments