
മലപ്പുറം: പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ ശേഷം ഇവ ആവശ്യക്കാര്‍ക്ക് കാറുകളില്‍ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് രണ്ടുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടു വന്ന പത്തുകിലോ കഞ്ചാവുമായി മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി മേലെപീടിയേക്കല്‍ സഫീര്‍(31), ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്ന് ആലിയകുളം സ്വദേശി തോപ്പയില്‍ അക്‌ബര്‍ റാഫി (24) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന ചരക്കുലോറികളില്‍ രഹസ്യമായി കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവ് മണ്ണാര്‍ക്കാട്, കോട്ടോപ്പാടം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ മുഖേന രഹസ്യ കേന്ദ്രങ്ങളില്‍ സംഭരിച്ചു കാറുകളില്‍ വിലപറഞ്ഞുറപ്പിച്ച ശേഷം ആവശ്യക്കാര്‍ക്കെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു .
Post Your Comments