പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്കിയ ആത്മവിശ്വാസത്തിൽ അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് വിജയം സ്വന്തമാക്കാൻ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. 2011ല്‍ ഇടതുപക്ഷത്തില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഷാഫി പറമ്പിലിനെ വീഴ്ത്താന്‍ ബി ജെ പി സന്ദീപ് വാര്യരെ രംഗത്തിറങ്ങുമെന്ന് പുതിയ സൂചന.
തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടുവര്‍ദ്ധനയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന കണക്കു കൂട്ടലിലാണ് ബി ജെ പി.
read also:വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം
യു ഡി എഫുമായി ആറായിരം വോട്ടിന്റെ വ്യത്യാസമാണ് ബി ജെ പിക്കുളളത്. ഷാഫി പറമ്പില്‍ ആയിരിക്കും യുഡിഎഫ് സ്ഥാനാർഥിയായി ഇത്തവണയും പാലക്കാട് മത്സരിക്കാൻ തയ്യാറാകുന്നത്
Post Your Comments