
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. വിജിത് വിജയന്‍ എന്നയാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ നാലംപ്രതിയാണ് ഇയാള്‍. കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത് വിജയന്‍ എന്ന് എന്‍ഐഎ പറയുകയുണ്ടായി. വയനാട് സ്വദേശിയായ വിജിത്തിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നതാണ്.
നേരത്തെ, കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്റെ ജാമ്യം റദ്ദാക്കിയില്ല. താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കുകയുണ്ടായത്.
Post Your Comments