Latest NewsKeralaCinemaMollywoodNewsEntertainment

സുരാജിനും നിമിഷയ്ക്കും തുല്യ പ്രതിഫലമാണോ നൽകിയത്? – മഹത്തായ അടുക്കളയുടെ സംവിധായകനോട് ആരാധകൻ

മഹത്തായ ഇന്ത്യൻ അടുക്കളയുടെ സംവിധായകനോട് ആരാധകൻ

സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രത്തെ വിമര്ശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും നിരവധി ചർച്ചകളാണ് വരുന്നത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ജിയോ ബേബിക്ക് ആരാധകൻ എഴുതിയ ഒരു കത്താണ് ചർച്ചയാകുന്നത്.

‘ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’ എന്ന ഒരു ചോദ്യം താൻ നേരിട്ടെന്നും അതിനെ പറ്റി അറിയണമെന്നുമാണ് അഖിൽ കരീം എന്ന പ്രേക്ഷകൻ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അഖിൽ കരീം ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയിൽ കുറിച്ചിരിക്കുന്ന കുറിപ്പ് ഏറെ പേരാണ് റിയാക്ഷനും കമൻ്റുമൊക്കെയായി പ്രതികരിച്ചിരിക്കുന്നത്.

Also Read: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിലും

The Great Indian Kitchen Movie കണ്ടു ഒരു രക്ഷയും ഇല്ല.. ജാതി മത ഭേദമന്യേ എല്ലാ വീട്ടിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന മാറ്റം വരേണ്ട ഒരു കാര്യം തന്നെയാണ് ചിത്രത്തിലൂടെ പറഞ്ഞത്.. അധികം ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു. എവിടെയൊക്കെയോ Suraj Venjaramoodu ചേട്ടനിൽ ഞാൻ എന്ന മകനെ കണ്ടു.”അഭിമാനത്തോടെ അല്ലാ കുറ്റബോധത്തോടെയാണ് എന്നെ ഞാൻ കണ്ടത്. ഈ സിനിമ കണ്ടു ഒരാൾ എങ്കിലും മാറി ചിന്തിച്ചാൽ അത് നിങ്ങടെ മാത്രം വിജയമാണ് ജിയോ ചേട്ടാ, ഇനി എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.

Also Read: വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാം

എന്റെ ചേച്ചി ഈ സിനിമ കണ്ടിട്ട് എന്നോട് ചോദിച്ചതാണ് “ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ.”കാരണം നായികയും നായകന്നുമല്ലേ….” ഇത് കേട്ടപ്പോൾ ഞാനും ചിന്തിച്ചു.. ശെരിയാണല്ലോ.. കഥാപാത്രത്തിന്റെ പ്രകടനം വെച്ചാണ് കാശ് കൊടുക്കുന്നതെങ്കിൽ പോലും നായികയായി അഭിനയിച്ച Nimisha Sajayan നു തന്നെയാണ് കൂടുതൽ ശമ്പളം കൊടുക്കേണ്ടത്.. നിങ്ങൾ എത്ര കൊടുത്തു എന്നുള്ളത് ഒരു വിഷയമല്ല.”നിങ്ങൾ കൊടുത്തത് തുല്യമായിട്ടാണോ എന്ന് മാത്രം അറിഞ്ഞ മതി.. ഇതിനുള്ള മറുപടി ലഭിക്കുമെന്ന പേരിൽ ഈ കത്ത് ചുരുക്കുന്നു.. എന്ന് കുഞ്ഞു ദൈവവം കണ്ട് നിങ്ങളുടെ ആരാധകനായ, Akhil kareem’. അഖിലിൻ്റെ കുറിപ്പിന് നിരവധി പേരാണ് കമൻ്റുകൾ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button