വാഷിംഗ്ടണ്‍ : പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാണ്‍ഡ് ട്രംപ്. ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് തന്റെ വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് പുതിയ ഭരണത്തിന് ആശംസ നേര്‍ന്നത്.
പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടെയുമാണെന്നും ട്രംപ് വ്യക്തമാക്കി. ക്യാപിറ്റോള്‍ കലാപത്തിനെതിരെയും ട്രംപ് പരാമര്‍ശിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഒപ്പം യുഎസ് വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങുകള്‍ക്കായി ബൈഡന്‍ വാഷിംഗ്ടണിലെത്തി. കനത്ത സുരക്ഷയാണ് അമേരിക്കയില്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments