KeralaLatest NewsNews

കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ വ്യാ​ജ​മാ​യി നിര്‍മ്മിച്ച 21കാരന്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

വയനാട്: പ്രണയത്തില്‍ നിന്നും പി​ന്മാ​റി​യ​തിന്റെ ദേഷ്യത്തില്‍ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ത​വ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ന​ന്തു (21)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ അ​ന​ന്തു ബന്ധം പിരിഞ്ഞതോടെ കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ വ്യാ​ജ​മാ​യി നിര്‍മ്മിച്ച്‌ സമൂഹ മാധ്യമത്തിലൂടെ പ്ര​ച​രി​പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ‌യു​വാ​വി​ന്റെ ലാ​പ്ടോ​പ്പ്, മൊ​ബെ​ല്‍ ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button