Latest NewsIndia

മമതയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന പരാതി: ബിജെപി പ്രവര്‍ത്തകയ്ക്ക് അനുകൂല വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുവമോര്‍ച്ച ഹൗറ കണ്‍വീനറാണ് പ്രിയങ്ക ശര്‍മ്മ.

മുഖ്യമന്ത്രിയുടെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രിയങ്ക സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്‌കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റ് മമത സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button