ബംഗളൂരു: വളരെക്കാലമായി അകന്നു താമസിക്കുന്ന ഭാര്യയോട് പ്രതികാരം ചെയ്യാന്‍ മകളുടെ ഫോട്ടോ മോർഫ് ചെയ്ത് പിതാവ്. പെൺകുട്ടിയുടെ ഫോട്ടോ വിവാഹഫോട്ടോയാണെന്ന് തോന്നിപ്പിക്കുന്ന വിധം മോർഫ് ചെയ്ത് ബാലവിവാഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് അയച്ചുകൊടുത്താണ് ഇയാൾ പക വീട്ടിയത്. യുവാവ് നൽകിയ വിവരങ്ങൾ അനുസരിച്ച് മക്കളസഹായവാണി എന്ന ശിശുക്ഷേമ സംഘടന എച്ച് എസ് ആർ ലേ ഔട്ടിൽ പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി. സംഘടന പ്രവർത്തകർ ഫോട്ടോ യുവതിയെ കാണിച്ചതിനുശേഷമാണ് സംഭവത്തിന്‍റെ സത്യാവസ്ഥ അധികൃതർക്ക് മനസിലായത്.
Read also: പെണ്‍കുട്ടികളോട് ആൺകുട്ടികൾ മോശമായി പെരുമാറാതിരിക്കാൻ പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയും ഇളയ സഹോദരിയും അമ്മയ്ക്കൊപ്പമാണ് താമസം. പെൺകുട്ടികളെ പ്രസവിച്ചതിനാൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും മാനസിക പീഡനമേൽക്കേണ്ടിവന്നതിനെ തുടർന്നാണ് ഭർത്താവിൽ നിന്നും അകന്നു കഴിയുന്നതെന്ന് യുവതി ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
Post Your Comments