കൊല്ലം: വഴിയാത്രക്കാരെ കൊള്ളയടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന വിനീതിനെ സാങ്കേതിക കാരണങ്ങളാൽ ഇന്നലെ കോടതിയിൽ ഹാജരാക്കാൻ കഴിയാതിരുന്നതാണു വൈകാൻ കാരണം.
വിനീതിനോടൊപ്പം മോഷണത്തിൽ പങ്കാളിയായ കണ്ണൂർ സ്വദേശി മിഷേലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനും ഈസ്റ്റ് പൊലീസ് അപേക്ഷ നൽകും. കത്തികാട്ടി ഭീഷണിപ്പെടുത്തി കരുനാഗപ്പള്ളിയിൽ നിന്നു വാൻ കവർന്ന കേസിൽ റിമാൻഡിൽ കഴിയുകയാണ് മിഷേൽ. കസ്റ്റഡിയിൽ നിന്നു പലതവണ ചാടിപ്പോയിട്ടുള്ള വിനീതിനെ കുടുതൽ സുരക്ഷ കണക്കിലെടുത്താണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റിയത്
Post Your Comments