Latest NewsCricketNewsIndiaSports

ഐ പി എൽ 2021 : മലയാളി താരം സഞ്ജുവിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു

ഐപിഎൽ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്താന്‍ റോയല്‍സിനെ നയിക്കും. സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍ റോയല്‍സിന്റെ പുതിയ ടീം ഡയറക്ടറായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും ചുമതലയേല്‍ക്കും.

Read Also : എസ്.വി.പ്രദീപിന്റെ ദുരൂഹ മരണം : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയുടെ സമരം

2021 ഐപിഎല്‍ സീസണില്‍ നിലനിര്‍ത്തുന്നതും വിട്ടുനല്‍കുന്നതുമായ താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അന്തിമദിനം ബുധനയാഴ്ച്ചയാണെന്നിരിക്കെ ഫ്രാഞ്ചൈസികള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.

രാജസ്താൻ റോയൽസ് നിലനിർത്തിയ താരങ്ങളെ ചുവടെ കാണാം :

സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്ഘട്ട്, യശസ്വി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, മായങ്ക് മാര്‍ഖണ്ഡെ, കാര്‍ത്തിക് ത്യാഗി, ആന്‍ട്രൂ ടൈ, അനുജ് റാവത്ത്, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, മഹിപാല്‍ ലോമ്രോര്‍, ശ്രേയസ് ഗോപാല്‍, മനന്‍ വോറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button