അഹമ്മദാബാദ്: ഗൂഗിൾ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിക്കുകയും, അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പണം തട്ടുകയും ചെയ്ത പ്രതി പോലീസ് പിടിയിലായിരിക്കുന്നു. ഐ.ഐ.എം. അഹമ്മദാബാദിൽ നിന്ന് ബിരുദം നേടിയ ആളാണെന്നും ഗൂഗിളിൽ എച്ച്.ആർ. മാനേജറാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതും. വലയിൽ വീഴുന്ന യുവതികളെ ലൈംഗികമായി ഉപയോഗിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്യുന്നതാണ്.
പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവരുന്നതായിരുന്നു പ്രതിയുടെ പ്രധാന രീതി. ഇയാളിൽ നിന്നും 30 സിം കാർഡ്, 4 ഫോണുകൾ, 4 വ്യാജ ഐഡി കാർഡുകളും കണ്ടെത്തുകയുണ്ടായി. അഹമ്മദാബാദ്, ഉജ്ജ്വയ്ൻ, ഗ്വാളിയോർ, ഗോവ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽനിന്നുള്ള അമ്പതിലേറെ യുവതികളാണ് ഇയാളുടെ ചതിക്ക് ഇരയായിരിക്കുന്നത്. പെൺകുട്ടികളെ വലയിൽ വീഴ്ത്താനായി വിഹാൻ ശർമ, പ്രതീക് ശർമ, ആകാശ് ശർമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി ഒട്ടേറെ പ്രൊഫൈലുകളാണ് ഇയാൾ വൈവാഹിക വെബ്‌സൈറ്റുകളിൽ നിർമ്മിച്ചിരുന്നത്. ഗൂഗിളിൽനിന്ന് 40 ലക്ഷം രൂപ പ്രതിവർഷ വരുമാനമുണ്ടെന്നും പറഞ്ഞിരുന്നു.
Post Your Comments