Latest NewsKeralaNattuvarthaNews

ഇനി മുതൽ ആംബുലൻസുകളിലും കർട്ടനും കൂളിങ് സ്റ്റിക്കറും പറ്റില്ല

ആംബുലൻസ് ഉടമകൾക്കു നോട്ടിസ് അയച്ചു

മാവേലിക്കര: ജില്ലയിൽ ഓപ്പറേഷൻ സ്ക്രീനിന്റെ ഭാഗമായി നടത്തുന്ന പരിശോധന ശക്തമാകുന്നു. ഇനി മുതൽ ആംബുലൻസുകളും പരിശോധിക്കും. ഇതിന്റെ ഭാഗമായി ഓരോ ജോയിന്റ് ആർടിഒ ഓഫിസ് പരിധിയിലും റജിസ്ട്രേഷൻ നടത്തിയിട്ടുള്ള ആംബുലൻസ് ഉടമകൾക്കു നോട്ടിസ് അയച്ചു.

മാവേലിക്കര ജോയിന്റ് ആർടിഒ ഓഫിസിൽ റജിസ്ട്രേഷൻ നടത്തിയിട്ടുള്ള 42 ആംബുലൻസുകളിലെ കർട്ടൻ, കൂളിങ് സ്റ്റിക്കറുകൾ എന്നിവ നീക്കി സമയപ്രകാരം പരിശോധനയ്ക്ക് എത്തിക്കുന്നതിനായി നോട്ടിസ് അയച്ചു.

കർട്ടൻ, കൂളിങ് പേപ്പർ എന്നിവ നീക്കം ചെയ്തു. ഏറ്റവുമടുത്ത ജോയിന്റ് ആർടി ഓഫിസിൽ ഹാജരാക്കണമെന്നാണു നിർദേശമെന്ന് ജോയിന്റ് ആർടിഒ എൻ.ജി.മനോജ് പറഞ്ഞു. പിഴത്തുകയായ 1250 രൂപ ഓൺലൈനിൽ അടയ്ക്കുന്നതിനു സൗകര്യം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button