ഇറാന്‍ : ലോകത്തിലെ എറ്റവും വൃത്തിഹീനനായ മനുഷ്യന്‍ എന്ന് പറയേണ്ടി വരും ഇറാന്‍ സ്വദേശിയായ 87-കാരനായ അമൗ ഹാജിയെ. കാരണം കഴിഞ്ഞ 67 വര്‍ഷമായി ഇദ്ദേഹം കുളിച്ചിട്ടില്ല. കുളിച്ചാല്‍ അസുഖം പിടിപെടുമെന്ന വിശ്വാസമുള്ളതിനാലാണ് ഇദ്ദേഹം ഇത്രയും വര്‍ഷമായി കുളിക്കാത്തതിന്റെ കാരണമായി പറയുന്നത്. മാത്രവുമല്ല വെള്ളത്തെ ഭയവുമാണ്.
ഇദ്ദേഹത്തിന്റെ ജീവിത രീതികളും വളരെ വ്യത്യസ്തമാണ്. ഇറാനിലെ ഡെജ്ഗാ പ്രവിശ്യയിലുള്ള ഇയാളുടെ രൂപം തന്നെ കരിയില്‍ മുങ്ങിയതാണ്. ഇറാനിയന്‍ മരുഭൂമിയില്‍ അമൗ തനിച്ചാണ് താമസിക്കുന്നത്. എല്ലാ ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം അമൗ കുടിയ്ക്കും. വിശക്കുമ്പോള്‍ ചത്ത മൃഗങ്ങളുടെ ചീഞ്ഞഴുകിയ മാംസം ഭക്ഷിയ്ക്കും. ശൈത്യ കാലത്ത് തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഹെല്‍മറ്റ് ധരിക്കും. മണ്ണില്‍ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. മുടി വളരുമ്പോള്‍ അത് തീയിട്ട് കരിയ്ക്കും.
ലോകത്തിലെ എല്ലാ ആനന്ദങ്ങളും ഉപേക്ഷിച്ചതിന് ശേഷം ജീവിയ്ക്കുന്ന ജീവിതത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്ന് അമൗ പറയുന്നു. ചെറുപ്പത്തിലേ തന്നെ ജീവിതത്തിലുണ്ടായ തിരിച്ചടികളെ തുടര്‍ന്നാണ് ഒറ്റയ്ക്ക് താമസിക്കാന്‍ ഇദ്ദേഹം തീരുമാനിയ്ക്കുകയായിരുന്നെന്നും പറയുന്നു.
Post Your Comments