മംഗലപുരം: മംഗലാപുരത്ത് 14കാരനെ മർദ്ദിച്ചതായി പരാതി നൽകിയിരിക്കുന്നു. സംഭവത്തിൽ മാതാവിനും സുഹൃത്തിനുമെതിരെ പോലീസ് കേസ് എടുത്തു. കുട്ടിയുടെ പിതാവാണ് മംഗലപുരം പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അകാരണമായി മാതാവും സുഹൃത്തും തന്നെ ശാരീരികമായി പീഡിപ്പിക്കുന്നു എന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനായ പിതാവ് ജോലിക്ക് പോകുന്ന സമയങ്ങളിലാണ് മകനെ ക്രൂരമായി മര്‍ദിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു.
കൂടാതെ ഭാര്യയുടെ സുഹൃത്തിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് താന്‍ മകനുമൊത്ത് ഇപ്പോള്‍ കടല്‍ത്തീരത്താണ് അന്തിയുറങ്ങുന്നതെന്നും പരാതിയിലുണ്ട് . പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.
Post Your Comments