Latest NewsIndiaNews

സൂ​റ​ത്തി​ലുണ്ടായ ട്ര​ക്ക് അപകടത്തിൽ അ​നു​ശോ​ച​നം അറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സൂ​റ​ത്തി​ലുണ്ടായ ട്ര​ക്ക് അപകടത്തിൽ അ​നു​ശോ​ച​നം അറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രംഗത്ത് എത്തിയിരിക്കുന്നു. ത​ന്‍റെ പ്രാ​ർ​ത്ഥ​ന​യും ചി​ന്ത​ക​ളും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പറയുകയുണ്ടായി.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കുകയുണ്ടായി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നിന്നാണ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചത് .റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ 15 പേ​ർ മ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button