KeralaLatest NewsNewsIndia

ചെന്നിത്തലയെ നൈസായി തേച്ച് ഉമ്മൻ ചാണ്ടി; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയെങ്കിലും മാസ്റ്റർ പ്ളാൻ റെഡിയാക്കി ഐ ഗ്രൂപ്പ്

മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്ന വിശദീകരണം ഐ ഗ്രൂപ്പിന് ക്ഷീണമായിരിക്കുകയാണ്

ചെന്നിത്തല ഗ്രൂപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇന്നലെ നടന്നത്. അ​ഞ്ചു വ​ർ​ഷം വെ​ള്ളം കോ​രി​യ​തു വെ​റു​തെ​യാ​കു​മോയെന്ന ഭയത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​യ​ക​സ്ഥാ​നം ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ന​ൽ​കു​ന്ന​തി​ൽ ഐ ​ഗ്രൂ​പ്പി​ൽ ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്ന വിശദീകരണം ഐ ഗ്രൂപ്പിന് ക്ഷീണമായിരിക്കുകയാണ്.

Also Read: തിരുവനന്തപുരം വിമാനത്താവളം ഇനി ഇന്ത്യയിലെ നമ്പര്‍ വണ്‍ ആകും, അദാനി ഗ്രൂപ്പ് ഏറ്റെടുത്തു

കൂ​ടു​ത​ൽ എം​എ​ൽ​എ​മാ​രെ എ ​ഗ്രൂ​പ്പ് നേ​ടി​യാ​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് അവസരം നഷ്ടമാകും. അങ്ങനെയൊരു അവസരം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് ഐ ഗ്രൂപ്പ്. കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാരിനെ ഘോരഘോരം വിമർശിച്ചിട്ടും നേട്ടമൊന്നും ലഭിച്ചില്ലെങ്കിൽ അതെല്ലാം വെറുതേയാകുമല്ലോ. സ്പ്രിം​ഗ്ള​ർ അ​ട​ക്കം നി​ര​വ​ധി അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​രി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അങ്ങനെയൺഗ് ഒഴിവാക്കണമായിരുന്നോ എന്നാണ് ഐ ഗ്രൂപ്പ് ചോദിക്കുന്നത്. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ ഈ നീക്കത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഐ ​ഗ്രൂ​പ്പ് ക​രു​തുന്നു.

ത​ത്കാ​ലം മി​ണ്ടാ​തിരിക്കാമെന്ന നയമാണ് ഐ ഗ്രൂപ്പിനുള്ളത്. തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ, എ ​ഗ്രൂ​പ്പി​നേ​ക്കാ​ൾ കൂ​ടു​ത​ൽ എം​എ​ൽ​എ​മാ​ർ ഐ ​ഗ്രൂ​പ്പി​നു​ണ്ടാ​യാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വി​ട്ടു കൊ​ടു​ക്കേ​ണ്ടെ​ന്നാ​ണ് ഇപ്പോഴത്തെ രഹസ്യ തീ​രു​മാ​നം. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ​ക്കു കി​ട്ടു​ന്ന സീ​റ്റു​ക​ളി​ലെ​ല്ലാം വി​ജ​യി​ക്കേണ്ടത് ഇപ്പോൾ ചെന്നിത്തലയുടെ ആവശ്യം തന്നെയായി മാറിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button