ചെന്നിത്തല ഗ്രൂപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇന്നലെ നടന്നത്. അഞ്ചു വർഷം വെള്ളം കോരിയതു വെറുതെയാകുമോയെന്ന ഭയത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിലെ നായകസ്ഥാനം ഉമ്മൻ ചാണ്ടിക്കു നൽകുന്നതിൽ ഐ ഗ്രൂപ്പിൽ കടുത്ത അമർഷമാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്ന വിശദീകരണം ഐ ഗ്രൂപ്പിന് ക്ഷീണമായിരിക്കുകയാണ്.
Also Read: തിരുവനന്തപുരം വിമാനത്താവളം ഇനി ഇന്ത്യയിലെ നമ്പര്‍ വണ്‍ ആകും, അദാനി ഗ്രൂപ്പ് ഏറ്റെടുത്തു
കൂടുതൽ എംഎൽഎമാരെ എ ഗ്രൂപ്പ് നേടിയാൽ രമേശ് ചെന്നിത്തലയ്ക്ക് അവസരം നഷ്ടമാകും. അങ്ങനെയൊരു അവസരം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് ഐ ഗ്രൂപ്പ്. കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാരിനെ ഘോരഘോരം വിമർശിച്ചിട്ടും നേട്ടമൊന്നും ലഭിച്ചില്ലെങ്കിൽ അതെല്ലാം വെറുതേയാകുമല്ലോ. സ്പ്രിംഗ്ളർ അടക്കം നിരവധി അഴിമതിയാരോപണങ്ങളുമായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ രമേശ് ചെന്നിത്തലയെ അങ്ങനെയൺഗ് ഒഴിവാക്കണമായിരുന്നോ എന്നാണ് ഐ ഗ്രൂപ്പ് ചോദിക്കുന്നത്. ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഐ ഗ്രൂപ്പ് കരുതുന്നു.
തത്കാലം മിണ്ടാതിരിക്കാമെന്ന നയമാണ് ഐ ഗ്രൂപ്പിനുള്ളത്. തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ, എ ഗ്രൂപ്പിനേക്കാൾ കൂടുതൽ എംഎൽഎമാർ ഐ ഗ്രൂപ്പിനുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുക്കേണ്ടെന്നാണ് ഇപ്പോഴത്തെ രഹസ്യ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കു കിട്ടുന്ന സീറ്റുകളിലെല്ലാം വിജയിക്കേണ്ടത് ഇപ്പോൾ ചെന്നിത്തലയുടെ ആവശ്യം തന്നെയായി മാറിയിരിക്കുന്നു.
Post Your Comments