കൊൽക്കത്ത : റാലിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ പ്രവർത്തകരുടെ കല്ലേറ്. ഉച്ചയോടെയായിരുന്നു സംഭവം. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി പങ്കെടുക്കാനിരുന്ന റാലിയ്ക്ക് മുന്നോടിയായി സംഘടിച്ച ബിജെപി പ്രവർത്തകർക്ക് നേരെയായിരുന്നു കല്ലേറ്.
Read Also : കേരളത്തിൽ വാക്‌സിനേഷൻ നടപടികൾ ഉചിത വേഗത്തിലല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
#WATCH | West Bengal: Stones were pelted at BJP workers who were part of a rally attended by Union Minister Debasree Chaudhuri, state BJP chief Dilip Ghosh and Suvendu Adhikari in Kolkata earlier today. pic.twitter.com/hLW8NEmWeX
— ANI (@ANI) January 18, 2021
ആക്രമണത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ കൊടി കയ്യിലേന്തിയായിരുന്നു ആക്രമണം. കല്ലേറ് തുടർന്നതോടെ ബിജെപി പ്രവർത്തകർ അക്രമികളെ പിടികൂടാൻ ശ്രമിച്ചു. റാലിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, സുവേന്ദു അധികാരി എന്നിവർ പങ്കെടുത്തു.
ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ പ്രവർത്തകർ നടത്തിയ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ സുവേന്ദു അധികാരി വിമർശിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഇത്തരം തന്ത്രങ്ങളൊന്നും ഇനി വിലപ്പോകില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ബംഗാളിലെ ജനങ്ങൾ ബിജെപിയ്‌ക്കൊപ്പമാണ്. കാരണം ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. പോലീസിൽ നിന്നും അനുമതി ലഭിച്ച റാലിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
Post Your Comments