Latest NewsIndiaNews

കല്യാണക്കുറിയില്‍ ക്യൂആര്‍ കോഡ് ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ഐഡിയ

വിവാഹത്തിന് ക്ഷണിച്ചവരില്‍ മുപ്പതോളം പേര്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ പറയുന്നത്

മധുര : ഈ കോവിഡ് കാലത്ത് കല്യാണക്കുറിയില്‍ ക്യൂആര്‍ കോഡ് എന്ന ആശയവുമായി എത്തിയ വധുവും വരനുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിന് പങ്കെടുത്ത് സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ സ്ട്രീമിങ്ങും ഒപ്പം സമ്മാനങ്ങള്‍ക്ക് പകരം അതിന് ചിലവാകുന്ന തുക ഗൂഗിള്‍ പേ ചെയ്യാം. ഇനി ഗൂഗിള്‍ പേ ഇല്ലെങ്കില്‍ ഫോണ്‍ പേയ്ക്കായുള്ള ക്യൂആര്‍ കോഡും കല്യാണക്കുറിയില്‍ ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ചയായിരുന്നു മധുരൈയിലുള്ള വധൂവരന്മാരുടെ വിവാഹം. കല്യാക്കുറി വൈറലായതിന് പിന്നാലെ ഇതിനകം നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി വധുവിന്റെ അമ്മ പറയുന്നു. വിവാഹത്തിന് ക്ഷണിച്ചവരില്‍ മുപ്പതോളം പേര്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ പറയുന്നത്. ആദ്യമായാണ് തങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെയൊരു  ആശയം അവതരിപ്പിയ്ക്കുന്നതെന്നും വധുവിന്റെ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button