![](/wp-content/uploads/2021/01/kollam-1.jpg)
കുളത്തൂപ്പുഴ : കടയുടെ മുന്നിൽ വാഹനം നിർത്തിയിട്ടതിന് കടയുടമയും പിതാവും ചേർന്ന് വാഹനത്തിന് കേടുവരുത്തിയത് സംഘർഷത്തിനിടയാക്കി.ആലുവ മുനിസിപ്പൽ സെക്രട്ടറി കുളത്തൂപ്പുഴ സ്വദേശി ഷിബുവിന്‍റെ കാറിനാണ് കേടു വരുത്തിയത്.
കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിനുമുന്നിലെ വസ്ത്രവ്യാപാരസ്ഥാപനത്തിനുസമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഷിബു വാഹനം നിർത്തിയിട്ട് സമീപത്തെ ബാങ്കിൽ പോയി. മടങ്ങിയെത്തിയപ്പോഴാണ് വ്യാപാരിയുടെ ആക്രമണം. സംഭവം വിവാദമായതോടെ ഒട്ടേറെപ്പേർ സമാന പരാതിയുമായി രംഗത്തുവന്നു. ഇതോടെ സംഘർഷാവസ്ഥയായി. കടയുടമയോട് നാട്ടുകാർ പ്രതിഷേധിക്കുകയും കൈയേറ്റത്തിലേക്ക് നീങ്ങുകയും ചെയ്തു.
Post Your Comments