Latest NewsKeralaNews

കാണാതായ യുവതി എവിടെ ? ഭാര്യയെ കൊന്ന് പുഴയില്‍ തള്ളിയെന്ന് ഭര്‍ത്താവ്, പൊലീസിനെ കുഴക്കി യുവതിയുടെ മിസ്സിംഗ്

കാസര്‍കോട് : വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ്. കൊല്ലം സ്വദേശിയായ പ്രമീളയെയാണ് കാണാതായത്. പ്രമീളയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന് ഭര്‍ത്താവ് സില്‍ജോ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞമാസം പത്തൊന്‍പതിനാണ് പ്രമീളയെ കാണാതായത്. ഇരുപതിന് സില്‍ജോ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് സില്‍ജോയുടെ പെരുമാറ്റത്തില്‍ അപാകത തോന്നിയപ്പോഴാണ് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

Read Also : കടയിൽ ചായകുടിക്കാൻ പോയതിനു പിന്നാലെ കാണാതായി; വയോധികന്‍റെ മൃതദേഹം പുഴുവരിച്ച നിലയില്‍

ഭാര്യയെ കൊന്നുവെന്ന സില്‍ജോയുടെ വെളിപ്പെടുത്തല്‍ പൊലീസ് വിശ്വസിച്ചിട്ടില്ല. സില്‍ജോയും പ്രമീളയും രണ്ട് കുട്ടികളുമടങ്ങിയ കുടുംബം തികച്ചും സന്തുഷ്ടരായാണ് കഴിഞ്ഞതെന്ന് വിദ്യാനഗറിലെ അയല്‍ക്കാരും സുഹൃത്തുക്കളും പൊലിസിനോട് പറഞ്ഞു. മൃതദേഹം പുഴയില്‍ തള്ളിയെങ്കിലും ഇതിനകം എവിടെയെങ്കിലും പൊങ്ങിയേനെ എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പൊങ്ങിവരാത്ത രീതിയില്‍ മൃതദേഹം ഉപേക്ഷിക്കാനുള്ള പരിജ്ഞാനം സില്‍ജോയ്ക്ക് ഉണ്ടെന്നും കരുതുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രമീളയുടേയും സില്‍ജോയുടേയും മൊബൈല്‍ ഫോണ്‍ രേഖകള്‍ ശേഖരിച്ച് വിപുലമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button