തൊടുപുഴ: ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ മോട്ടർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഇന്നലെ കുടുങ്ങിയത് 77 വാഹനങ്ങൾ. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ 4 സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നു 55 വാഹനങ്ങൾക്കെതിരെയും ഇടുക്കി ആർടിഒയുടെ കീഴിലുള്ള സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 22 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.
പിടിക്കപ്പെട്ട വാഹനങ്ങളിൽ ഏറെയും കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിച്ചവയായിരുന്നുവെന്നു അധികൃതർ പറഞ്ഞു. പരിശോധനയുടെ ആദ്യ ദിവസം ജില്ലയിൽ 28 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധനയാണ് ഓപ്പറേഷൻ സ്ക്രീൻ. ഇടുക്കി ആർടിഒ ആർ. രമണൻ, എൻഫോഴ്സ്മെന്റ് ആർടിഒ കെ. ഹരികൃഷ്ണൻ എന്നിവർ ജില്ലയിൽ പരിശോധനയ്ക്കു നേതൃത്വം നൽകി.
Post Your Comments