
എടക്കര: പോത്തുകല്‍ മുണ്ടേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മൂത്തേടത്ത് മുജീബ് റഹ്മാനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിലെ പ്രതി പിടിയിലായിരിക്കുന്നു. മുണ്ടേരി ഏട്ടപ്പാറ വാളപ്ര ഷൗക്കത്തിനെയാണ് (56) പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മുണ്ടേരി നാരങ്ങാപ്പൊയില്‍ ബദല്‍ സ്കൂളില്‍ നടന്ന ഗ്രാമസഭായോഗത്തിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സമീപത്തെ ചായക്കടയില്‍നിന്ന് വാക്കത്തിയെടുത്ത് ഷൗക്കത്ത് മുജീബ് റഹ്മാനെ വെട്ടുകയായിരുന്നു എന്നാണു കേസ്.
Post Your Comments