
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള’ കണ്ടശേഷം നിരവധി വെളിപ്പെടുത്തലും അനുഭവങ്ങളുമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ചിത്രം കണ്ട ശേഷം വളരെ വ്യത്യസ്തമായ പോസ്റ്റ് പങ്കുവെയ്ക്കുകയാണ് ഡോ. ഷിനു ശ്യാമളൻ. പെണ്ണിന്റെ ലൈംഗിക ആവശ്യങ്ങളും താൽപ്പര്യങ്ങളും മാനിക്കാതെ അവരെ ഒരു യന്ത്രമായി കാണുന്ന എല്ലാ പുരുഷന്മാരും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റാണിത്. ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
Also Read: ‘ശിവലിംഗത്തെ കോണ്ടം കൊണ്ട് അപമാനിച്ചു’; നടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
ലൈറ്റ് ഓഫ് ആക്കുവല്ലേ”..
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓർഗാസം വരുന്നത് വരെ ഫോർപ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും? ക്ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ്. അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം.
എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക. കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈംഗികതയിൽ തിരികെ കണ്ടെത്തുക.
https://www.facebook.com/Shinuz/posts/10221781281659240
തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർപ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയിൽ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്. സെക്സിൽ മെല്ലെ ഫോർപ്ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓർഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക്സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കാം. The great indian kitchen സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്..
Post Your Comments