ബംഗാൾ: മതവികാരം വ്രണപ്പെടുത്തിയ നടിക്കെതിരെ വ്യാപക പ്രതിഷേധം. ആമസോണ്‍ പ്രൈം സീരീസായ ‘താണ്ഡവ്’ വിവാദമായതിനു പിന്നാലെയാണ് ശിവലിംഗത്തെ കോണ്ടം കൊണ്ട് അപമാനിച്ച വിഷയത്തില്‍ നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നടി സായോനി ഓണ്‍ലൈന്‍ ആയി മാപ്പു പറഞ്ഞെങ്കിലും വെറുതെ വിടാന്‍ നെറ്റിസണ്‍സ് ഒരുക്കമല്ല. നിയമ നടപടി നേരിടേണ്ടി വരും എന്ന് ഇവര്‍ക്ക് താക്കീതു നല്‍കിയിട്ടുണ്ട്.
Read Also: അല്ലാഹുവിനെ കളിയാക്കാന്‍ അലി അബ്ബാസിന് ധൈര്യമുണ്ടോ? ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിനെതിരെ കങ്കണ
2015ല്‍ ഇവര്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് വിഷയം. ഒരു സ്ത്രീ ശിവലിംഗത്തില്‍ കോണ്ടം ഇടുന്ന ഗ്രാഫിക് ചിത്രമാണ് ബംഗാളി നടിയായ സായോനി ഘോഷിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത്. ശിവരാത്രി ആഘോഷങ്ങള്‍ നടക്കവെയായിരുന്നു ഇവരുടെ പോസ്റ്റ്. ആരോ ഹാക്ക് ചെയ്ത ശേഷം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് നടി മറ്റൊരു ട്വീറ്റിലൂടെ പറയുകയും ചെയ്തു. ആ ട്വീറ്റ് തീര്‍ത്തും നിന്ദ്യമാണെന്ന് നടി തന്നെ പറയുകയുണ്ടായി. 2010ല്‍ ട്വിറ്ററില്‍ കയറിയ താന്‍ കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം പിന്നീട് എത്തിയില്ല എന്ന് സായോനി. പക്ഷെ ആ അക്കൗണ്ട് അതുപോലെ നിലനിന്നു. 2017 വരെ തനിക്കാ അക്കൗണ്ടില്‍ തിരികെ പ്രവേശിക്കാന്‍ സാധിച്ചില്ലെന്നും നടി പറഞ്ഞു.
Post Your Comments