![UAE PETROL DIESEL PRICE HIKE](/wp-content/uploads/2018/05/uae-petrol.png)
കോഴിക്കോട്: കെ ടി താഴത്ത് ഹോളോ ബ്രിക്‌സ് നിര്‍മ്മാണ സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആയിരം ലിറ്ററോളം വരുന്ന ഡീസല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ചേര്‍ന്ന് കണ്ടെത്തി പിടിച്ചെടുത്തിരിക്കുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന നടന്നത്. ഡീസല്‍ പാലാഴിയിലെ പെട്രോള്‍ പമ്പില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍കെ ശ്രീജ, സിആര്‍ഒ ടിസി രാജന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Post Your Comments