KeralaLatest NewsNews

രാജ്യത്ത് ചൈന നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് 25 വര്‍ഷം മുന്‍പ്; അത് കോണ്‍ഗ്രസിന്റെ കഴിവുകേടെന്ന് ബിജെപി

രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ബിസായിലും മാസായിലും സൈനിക താവളങ്ങള്‍ പണിതത്.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ്. അരുണാചല്‍ പ്രദേശില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എണ്‍പതുകളുടെ മദ്ധ്യത്തിലെന്ന് ബിജെപി നേതാവ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണകാലത്താണ് ചൈന സുംദൊരോംഗ് ചു താഴ്വരയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്ന് ചൈനയുടെ നീക്കത്തിന് തടയിടാന്‍ അന്നത്തെ കരസേന മേധാവി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അതിന് അനുമതി നല്‍കിയിരുന്നില്ലെന്നും ബിജെപി എം പി താപിര്‍ ഗാവൊ വ്യക്തമാക്കി.

എന്നാൽ അരുണാചല്‍ മേഖലയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ചരിത്ര വസ്തുതകള്‍ നിരത്തി ബിജെപി നേതാവ് മറുപടി പറഞ്ഞത്. മക്മോഹന്‍ രേഖക്ക് അകത്തെയും പുറത്തെയും ചൈനീസ് നിര്‍മ്മിതികള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പുതിയതായി ഒരു നിര്‍മ്മിതിയും അവിടെ ചൈന നടത്തിയിട്ടില്ലെന്നും ഗാവൊ ചൂണ്ടിക്കാട്ടി.

Read Also: ഒടുവിൽ മറനീക്കി വിഐപികൾ; കര്‍ട്ടന്‍ മാറ്റാതെ മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാഹനം

രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ബിസായിലും മാസായിലും സൈനിക താവളങ്ങള്‍ പണിതത്. അന്ന് മേഖലയില്‍ ഇന്ത്യ റോഡ് പണിതിരുന്നുവെങ്കില്‍ ചൈനീസ് നീക്കം അപ്രസക്തമായേനെ. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെതിരെ കണ്ണടച്ചു. ഇതിന് കോണ്‍ഗ്രസാണ് ചരിത്രത്തോട് മറുപടി പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button