ഹരിപ്പാട് : ജില്ലയെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ പക്ഷിപ്പനിയിൽനിന്ന് മുക്തിനേടാൻ ഇനി ഒരു പരിശോധന ഫലം കൂടി മാത്രം. കുട്ടനാട്ടിൽനിന്ന് കഴിഞ്ഞദിവസം ശേഖരിച്ച സാംപിളിന്റെ ഫലം വരാൻ കാത്തിരിക്കുകയാണ്. ഭോപാലിലെ ഹൈസെക്യുരിറ്റി ആനിമൽ ഡിസീസ് ലബോറട്ടറിയിലാണ് സാംപിൾ അയച്ചിരിക്കുന്നത്.
വിമാനമാർഗം ഞായറാഴ്ച അവിടെയെത്തിച്ച സാംപിളിന്റെ പരിശോധനാഫലം ചൊവ്വാഴ്ച ലഭിച്ചേക്കും. ഇതിനുശേഷം മൃഗസംരക്ഷണവകുപ്പ് അധികൃതർ കളക്ടറുമായി ചർച്ച നടത്തും. ഫലം നെഗറ്റീവാണെങ്കിൽ ജില്ല പക്ഷിപ്പനി വിമുക്തമായതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ നാലുകേന്ദ്രങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Post Your Comments