Latest NewsNewsIndiaCrime

മകളെ മർദ്ദിച്ചപ്പോൾ തടയാൻ ശ്രമിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്, 23 വർഷത്തെ ദാമ്പത്യമെന്ന് പരാതി

23 വര്‍ഷത്തെ ദാമ്പത്യം മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചു

മകളെ ക്രൂരമായി മർദ്ദിച്ചത് ചോദ്യം ചെയ്ത ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി ഭർത്താവ്. ഡല്‍ഹി സ്വദേശിനിയായ ഹുമ ഹാഷിം ആണ് പരാതിയുമായി ഡല്‍ഹി സാകേത് കോടതിയെ സമീപിച്ചിരിക്കുന്നത്. ആൺകുട്ടികൾ ഉണ്ടാകാത്തതാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്താൻ കാരണമായതെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്റെ ഡയറക്ടറായ ഡാനിഷ് ഹാഷിമിനെതിരെയാണ് പരാതി. മകളെ മർദ്ദിച്ചപ്പോൾ തടയാൻ ചെന്ന ഭാര്യയെ ഇയാൾ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തന്നെ മർദ്ദിക്കുകയും പലതവണ ഗർഭഛിദ്രത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

Also Read: 840 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

23 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് 20ഉം 18ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളുമുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ദേശീയ വനിത കമ്മീഷനിലും ഹുമയും മക്കളും പരാതി നല്‍കിയിട്ടുണ്ട്. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ച് കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button