KeralaLatest NewsNews

ലോകത്തെ ഭീതിയിലാഴ്ത്തി ഇറാന്‍ നടത്തിയത് ‘പിന്‍ പോയിന്റ്’ ആക്രമണം

ടെഹ്‌റാന്‍: ലോകത്തെ ഭീതിയിലാഴ്ത്തി ഇറാന്‍ നടത്തിയത് ‘പിന്‍ പോയിന്റ്’ ആക്രമണം. ഇറാനിയന്‍ ജനറല്‍ കാസിം സൊലേമാനിയെ ഇറാഖില്‍ വച്ച് അമേരിക്ക വധിച്ചതിന് പ്രതികാരമായി അമേരിക്കയുടെ ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങളില്‍ നടത്തിയത് ‘പിന്‍ പോയന്റ്’ ബാലസ്റ്റിക് മിസൈല്‍ ആക്രമണമാണെന്ന് ഇറാഖ് അറിയിച്ചു. തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. അമേരിക്കയ്ക്ക് ഇറാന്‍ നല്‍കിയ മുഖമടച്ചുള്ള അടിയാണെന്ന് ആയത്തൊള്ള അലി ഖൊമേനി പറഞ്ഞു. ഇറാന്‍ പ്രതികാരം തുടങ്ങിയിട്ടേയുള്ളൂ എന്നതിന്റെ സൂചനയാണെന്നും ഖമനേയി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Read Also : യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമാധാന സന്ദേശം : ഇറാന്‍ തള്ളി : തുടര്‍ന്നുള്ള പ്രതികരണം ഇങ്ങനെ

വാണിജ്യ സാറ്റലൈറ്റ് ഇമേജറിയില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇറാന്‍ നടത്തിയത് പിന്‍ പോയിന്റ് മിസൈല്‍ ആക്രമണം ആയിരുന്നു എന്നാണ് മനസ്സിലാകുന്നത്. സൈനിക താവളങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ആകാശ ചിത്രങ്ങളില്‍ കാണിക്കുന്നത്. ഇറാന്റെ മിസൈല്‍ ശക്തി തെളിയിക്കുന്നതാണ് ലഭിക്കുന്ന ദൃശ്യങ്ങള്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button