കോട്ടയം: കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കാഞ്ഞിരപ്പള്ളി പാറക്കടവില്‍ വാടകയ്ക്ക് താമസിക്കുന്ന ആനിത്തോട്ടം ഒതളശേരിയില് ആന്റണി വർഗീസിന്റെ മകന് ഡേവിസ് ആന്റണി (30) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ബസിനടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസാണ് ബസിനടിയില്‍ നിന്ന് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവേയാണ് മരണം സംഭവിച്ചത്.
Post Your Comments