NattuvarthaLatest NewsNews

ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പ്പെട്ട് യു​വാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ക്ക​ട​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​നി​ത്തോ​ട്ടം ഒ​ത​ള​ശേ​രി​യി​ല്‍ ആ​ന്‍റ​ണി വ​ർ​ഗീ​സി​ന്‍റെ മ​ക​ന്‍ ഡേ​വി​സ് ആ​ന്‍റ​ണി (30) ആ​ണ് ദാരുണമായി മരിച്ചിരിക്കുന്നത്.

ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മിക്കുന്നതിനിടെ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നുവെന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​മ​റിഞ്ഞു സ്ഥലത്തെത്തിയ പോ​ലീ​സാ​ണ് ബ​സി​ന​ടി​യി​ല്‍ നി​ന്ന് യു​വാ​വി​നെ പു​റ​ത്തെ​ടുത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കുകയുണ്ടായത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തുടർന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വേയാണ് മ​ര​ണം സം​ഭ​വിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button